
സാധാരണ ആര്‍ത്തവം മിക്കവരിലും ഓരോ 21 മുതൽ 35 ദിവസത്തിലും അത് ഉണ്ടാവുകയും രണ്ട് മുതൽ ഏഴ് ദിവസം വരെ നീണ്ടുനിൽക്കുകയുമാണ് ചെയ്യുന്നത്. പ്രായം, ഹോർമോണുകൾ, ജനന നിയന്ത്രണം, സമ്മർദ്ദം, ഭക്ഷണക്രമം, വ്യായാമം തുടങ്ങി വിവിധ കാരണങ്ങളാല്‍ ഈ ദിവസങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും വ്യത്യസ്തമാകാറുണ്ട്. എന്നാൽ 1,000 ദിവസം നിർത്താതെയുള്ള ആർത്തവ രക്തസ്രാവം അനുഭവിച്ചെന്നുള്ള യുഎസ് യുവതിയുടെ വെളിപ്പെടുത്തലാണ് ഇപ്പോൾ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്.
950 ദിവസത്തെ ആർത്തവമാണ് തനിക്ക് അനുഭവിക്കേണ്ടി വന്നതെന്ന് ടിക്ക് ടോക്കറായ പോപ്പി എന്ന സ്ത്രീ വെളിപ്പെടുത്തുന്നു. 3 വർഷത്തിലേറെയായി തുടർച്ചയായി ആർത്തവം അനുഭവിക്കുന്നതിനെക്കുറിച്ച് പോപ്പി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയായിരുന്നു. നിരവധി പരിശോധനകൾക്കും, ചികിത്സകൾക്കും, ശസ്ത്രക്രിയകൾക്കും വിധേയമായിട്ടും, നീണ്ട രക്തസ്രാവത്തിന്റെ കാരണം തുടക്കത്തിൽ ആർക്കും കണ്ടെത്താൻ കഴിഞ്ഞില്ല.
ഏകദേശം മൂന്ന് വർഷങ്ങൾക്ക് മുമ്പ്, രണ്ടാഴ്ചത്തെ തുടർച്ചയായ രക്തസ്രാവം മൂലം പോപ്പി വൈദ്യസഹായം തേടിയപ്പോൾ ഒരു ആഴ്ച കൂടി കാത്തിരിക്കാനാണ് ഡോക്ടർമാർ ആവശ്യപ്പെട്ടത്. സ്ത്രീകൾക്കിടയിൽ സാധാരണയായി കാണപ്പെടുന്ന ഹോർമോൺ പ്രശ്നമായ പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പി.സി.ഒ.എസ്) ആണെന്നാണ് അവർ ആദ്യം സംശയിച്ചത്. പിന്നീടാണ് പോപ്പിക്ക് അണ്ഡാശയ സിസ്റ്റുകൾ ഉണ്ടെന്ന് കണ്ടെത്തി. എന്നാൽ അവ രക്തസ്രാവത്തിന് കാരണമാകുന്നില്ലെന്നാണ് ഡോക്ടർമാർ ഡോക്ടര്‍മാര്‍ പറയുന്നത്.