
എട്ടുമാസത്തോളം നീണ്ട പ്രണയം…കടലും കരയും താണ്ടി അവള് എത്തി, പ്രിയപ്പെട്ടവനെ ആദ്യമായി കാണാന്‍. യുഎസ് യുവതി കാമുകനെ കാണാന്‍ ഇന്ത്യയിലെത്തിയ കഥയാണ് സമൂഹമാധ്യമങ്ങളില്‍ പരക്കുന്നത്.
യുഎസില്‍ നിന്നുള്ള ഫൊട്ടോഗ്രഫറായ ജാക്ലിന് ഫോറെറോ എന്ന യുവതിയും ഇന്ത്യക്കാരനായ ചന്ദന്‍ എന്ന യുവാവും തമ്മിലുള്ള പ്രണയമാണ് പലരും ചര്‍ച്ചയാക്കിയത്. എയര്‍പോര്‍ട്ടില്‍ ഇരുവരും ആദ്യമായി കാണുന്നതിന്റെ വിഡിയോയും പലരും സമൂഹ മാധ്യമത്തില്‍ പങ്കുവച്ചു.
ആന്ധ്രപ്രദേശ് സ്വദേശിയായ ചന്ദന്‍ സമൂഹമാധ്യമത്തിലൂടെയുവതിയെ പരിചയപ്പെടുന്നത്. സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയപ്പോള്‍ വിഡിയോ കോളിലൂടെയായിരുന്നു ഇരുവരും പ്രണയം തുടന്ന്നത്. തുടര്‍ന്നാണ് ചന്ദനെ കാണാനായി ജാക്ലിന് യുഎസില്‍ നിന്നും ഇന്ത്യയിലേക്ക് പറന്നെത്തിയത്. തനിക്ക് കാമുകനെക്കാള്‍ ഒന്‍പത് വയസ്സ് കൂടുതലാണെന്നും ജാക്ലിന് പറയുന്നു.
ഒരു പുതിയ അധ്യായത്തിന് തയാറാണ് എന്ന അടികുറിപ്പോടെ ജാക്ലിന് തന്നെയാണ് വിഡിയോ പങ്കുവച്ചത്. ജാക്ലിന് കാമുകന്റെ യുഎസ് വീസക്കായി കാത്തിരിക്കുകയാണ്.