
വാഷിംഗ്ടണ്‍: ആപ്പിള്‍ സഹസ്ഥാപകനായ അന്തരിച്ച സ്റ്റീവ് ജോബ്‌സ് തന്നോട് ലഹരിമരുന്ന് ഉപയോഗിക്കാന്‍ ഉപദേശിച്ചിരുന്നുവെന്നുള്ള വെളിപ്പെടുത്തലുമായി മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. ഉത്പന്നങ്ങള്‍ ഡിസൈന്‍ ചെയ്യുന്ന സമയത്ത് എല്‍എസ്‍ഡി ഉപയോഗിക്കണമെന്നുള്ള ഉപദേശമാണ് സ്റ്റീവ് ജോബ്‌സ് നൽകിയതെന്നാണ് ബില്‍ ഗേറ്റ്‌സിന്‍റെ വെളിപ്പെടുത്തല്‍.
എല്‍എസ്‍ഡി ഉപയോഗിച്ചാല്‍ ഉത്പന്നങ്ങളുടെ രൂപകല്പനയില്‍ തനിക്ക് കൂടുതല്‍ മികവ് പുലര്‍ത്താൻ കഴിയുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നുവെന്നും ബില്‍ ഗേറ്റ്‌സ് പറയുന്നു. എന്നാല്‍, ലഹരി ഉപയോഗിക്കുമ്പോള്‍ മാനസികമായി കൂടുതല്‍ ക്ഷീണിക്കുകയാണ് ചെയ്തിരുന്നതെന്നാണ് ബില്‍ഗേറ്റ്‌സ് പറയുന്നത്.
കരിയറില്‍ ജോബ്‌സ് ഒരു എതിരാളി ആയിരുന്നുവെങ്കിലും താനദ്ദേഹത്തിന്റെ പ്രതിഭയെ ബഹുമാനിച്ചിരുന്നു. പലപ്പോഴും സ്റ്റീവ് ജോബ്‌സിന്റെ കഴിവുകളില്‍ അസൂയ തോന്നിയിട്ടുണ്ട്. തന്റെ ചെറുപ്പകാലത്ത് ലഹരിമരുന്നുകള്‍ ഉപയോഗിച്ച് നോക്കിയിട്ടുണ്ടെന്ന് ബില്‍ഗേറ്റ്‌സ് മുമ്പ് വെളിപ്പെടുത്തിയിരുന്നു. സ്റ്റീവ് ജോബ്‌സും എല്‍എസ്‍ഡി പോലുള്ള ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. അവ ചെറുപ്പത്തില്‍ തന്നെ ഉപേക്ഷിച്ചിരുന്നവെങ്കില്‍ താന്‍ കുറേക്കൂടി വിശാലമായി ചിന്തിക്കുമായിരുന്നുവെന്ന് ജോബ്‌സ് 2011ല്‍ പറഞ്ഞിരുന്നു.