![](https://www.nrireporter.com/wp-content/uploads/2024/02/vd-satheesan.jpg)
തിരുവനന്തപുരം : രമേശ് ചെന്നിത്തലയെ ഭാവി മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ചതില്‍ പരിഹാസവുമായെത്തിയ മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ ദേശീയ നേതൃത്വം തീരുമാനിക്കുമെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി അധികം തമാശ പറയരുതെന്നും അങ്ങനെ പറഞ്ഞാല്‍ 2011ലെയും 2006ലേയും തമാശ താനും പറയേണ്ടി വരുമെന്നും വി ഡി സതീശന്‍ പറഞ്ഞു.
തിരുവനന്തപുരത്ത് രവി പിള്ളയെ നോര്‍ക്ക ആദരിക്കുന്ന ചടങ്ങിലായിരുന്നു പിണറായിയുടെ പരാമര്‍ശം ചിരിപടര്‍ത്തിയത്. പരിപാടിയില്‍ സ്വാഗതം പറഞ്ഞ രാജ് മോഹന്‍ രമേശ് ചെന്നിത്തലയെ ക്ഷണിച്ചപ്പോള്‍ അദ്ദേഹം അടുത്ത മുഖ്യമന്ത്രിയായി വരണം എന്നാണ് ആഗ്രഹം എന്ന് ആശംസിച്ചു. എന്നാല്‍, ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി അതിന് മറുപടി പറഞ്ഞു. അത് കോണ്‍ഗ്രസില്‍ വലിയ ബോംബായി മാറുമെന്നായിരുന്നു പിണറായിയുടെ പരിഹാസം.
കോണ്‍ഗ്രസില്‍ ഞാനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയല്ലെന്ന് വിഡി സതീശന്‍ പറഞ്ഞു. 2006 ഓര്‍മിപ്പിക്കരുത് എന്നും മുഖ്യമന്ത്രിയുടെ ക്ലാസ്സ് ഞങ്ങള്‍ക്ക് വേണ്ടെന്നും അദ്ദേഹം പരിഹസിച്ചു.