മാര്‍പാപ്പ അപകടനില തരണം ചെയ്തിട്ടില്ലെന്ന് വത്തിക്കാന്‍, ആശുപത്രിയില്‍ തുടരേണ്ടി വരും

വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്ന് മെഡിക്കല്‍ സംഘം. ചികിത്സയോടു പ്രതികരിക്കുന്നുണ്ടെന്നും മാര്‍പാപ്പ മരണാസന്നമായ നിലയിലല്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. 88 കാരനായ മാര്‍പാപ്പയെ ഈ മാസം 14നാണ് റോമിലെ ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കിടക്കയില്‍നിന്ന് എഴുന്നേറ്റ് വീല്‍ചെയറില്‍ ഇരിക്കുന്നുണ്ടെന്നും രോഗവിവരത്തെ കുറിച്ച് ഒന്നും മറച്ചുവയ്ക്കരുതെന്ന് മാര്‍പാപ്പ നിര്‍ദേശിച്ചിട്ടുണ്ടെന്നും വത്തിക്കാന്‍ വ്യക്തമാക്കി. ഇപ്പോഴും ശ്വാസംമുട്ടലുണ്ടെങ്കിലും അദ്ദേഹം സംസാരിക്കുന്നുണ്ടെന്നും ഒരാഴ്ച കൂടി ആശുപത്രിയില്‍ തുടരേണ്ടി വരുമെന്നും മെഡിക്കല്‍ സംഘം വ്യക്തമാക്കി.

ഇരു ശ്വാസകോശങ്ങളിലെയും അണുബാധ കുറഞ്ഞുവരുന്നുണ്ട്. യന്ത്രസഹായമില്ലാതെ ശ്വസിക്കാനാവുന്നുണ്ട്. ഭക്ഷണം കഴിക്കുന്നുണ്ട്.

More Stories from this section

family-dental
witywide