
ജറുസലം : ഇസ്രയേലില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറി അപകടം. 10 പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില അതീവ ഗുരുതരമാണ്. ഭീകരാക്രമണമാണെന്നാണ് സംശയം. പ്രാദേശിക സമയം വൈകിട്ട് 4.18 ഓടെ വടക്കന്‍ ഇസ്രയേലിലെ ഹൈവേ 65ലാണ് അപകടമുണ്ടായത്.
സംഭവത്തെത്തുടര്‍ന്ന് കര്‍ശന പരിശോധന നടത്തിയ പൊലീസ് സേന സംശയം തോന്നിയ ഒരു വാഹനം പിടികൂടി. ഹൈഫ നഗരത്തിനു തെക്ക് കാര്‍ക്കൂര്‍ ജംഗ്ഷനില്‍ നിന്നാണ് വാഹനവും ഒപ്പം ഒരാളെയും അറസ്റ്റ് ചെയ്തത്. അക്രമിയുടെ ആക്രമണത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.