കറാക്കസ്: വെനിസ്വേലയിലെ പ്രതിപക്ഷ നേതാവിനെ തട്ടിക്കൊണ്ടുപോയതായി ആരോപണം, മരിയ കൊറിന മച്ചാഡോയെയാണ് അധികൃതർ തട്ടിക്കൊണ്ടു പോയെന്ന് പറയുന്ന. മച്ചാഡോ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വ്യാഴാഴ്ച വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദൂറോവിനെതിരെ കറാക്കസിൽ നടന്ന പ്രതിഷേധ റാലിയിൽ പങ്കെടുത്ത് മടങ്ങവെ ചിലർ തന്നെ ബലമായി പിടിച്ചുകൊണ്ടു പോയെന്നും നിരവധി വിഡിയോകൾ റെക്കോഡ് ചെയ്യാൻ നിർബന്ധിച്ചതായും മച്ചാഡോയുടെ അനുയായികൾ പറഞ്ഞു.
പിന്നീട് മൂന്നു മണിക്കൂറിനു ശേഷമാണ് വിട്ടയച്ചതെന്നും പറയുന്നു. മദൂറോ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായാണ് സംഭവം. തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അധികൃതരുടെ പ്രതികാര നടപടി ഭയന്ന് 2024 ജൂലൈ 28ന് നടന്ന തെരഞ്ഞെടുപ്പിനു പിന്നാലെ മച്ചാഡോ ഒളിവിൽപോവുകയായിരുന്നു. 133 ദിവസത്തിനുശേഷം കറാക്കസിൽ നടന്ന പ്രതിഷേധ റാലിയിലാണ് അവർ പ്രത്യക്ഷപ്പെട്ടത്.
Venezuela opposition leader machado detained amid protests