![](https://www.nrireporter.com/wp-content/uploads/2025/01/us-flight-crash-1-1.jpg)
വാഷിംഗ്ടണിലെ റൊണാൾഡ് റീഗൻ നാഷണൽ വിമാനത്താവളത്തിനു സമീപമുണ്ടായ വിമാനദുരന്തത്തിൽ മരിച്ചവരിൽ രണ്ട് ഇന്ത്യൻ വംശജരും. ജിഇ എയ്‌റോസ്‌പേസ് എഞ്ചിനീയറായ വികേഷ് പട്ടേലും വാഷിംഗ്ടൺ ഡിസി ആസ്ഥാനമായുള്ള കൺസൾട്ടന്റായ അസ്ര ഹുസൈൻ റാസയും ഈ അപകടത്തിൽ മരിച്ചരിൽ ഉൾപ്പെടുന്നു. ഇരുവരും ഇന്ത്യൻ കുടിയേറ്റക്കാരുടെ മക്കളാണ്.
അപകടത്തിൽപ്പെട്ട അമേരിക്കൻ എയർലൈൻസിൻ്റെ വിമാനത്തിലെ യാത്രക്കാരായിരുന്നു ഇരുവരും. ഗ്രേറ്റർ സിൻസിനാറ്റിയിൽ നിന്നുള്ള പട്ടേൽ അടുത്തിടെയാണ് ജോലി മാറിയിരുന്നത്.
FOX19 ന് നൽകിയ പ്രസ്താവനയിൽ, GE എയ്‌റോസ്‌പേസിന്റെ ചെയർമാനും സിഇഒയുമായ ലാറി കൽപ്പ് അപകടത്തിൽ പട്ടേൽ മരിച്ച വിവരം അറിയച്ചിരുന്നു.
വാഷിംഗ്ടൺ ഡിസി ആസ്ഥാനമായുള്ള ഒരു കൺസൾട്ടന്റായിരുന്നു അസ്ര റാസ, അവിടെ ഒരു ആശുപത്രിയുടെ ടേൺഅറൗണ്ട് പ്രോജക്റ്റിൽ ജോലി ചെയ്യുന്നതിനായി മാസത്തിൽ രണ്ടുതവണ വിചിതയിലേക്ക് പോയതായിരുന്നു.
ഇന്ത്യൻ കുടിയേറ്റക്കാരുടെ മകളായ റാസ 2020 ൽ ഇന്ത്യാന യൂണിവേഴ്സിറ്റിയിൽ നിന്ന് ഓണേഴ്സ് ബിരുദം നേടി, 2023 ഓഗസ്റ്റിൽ സുഹൃത്തായ ഹമാദ് റാസയെ വിവാഹം കഴിച്ചു . 20 മിനിറ്റിനുള്ളിൽ ലാൻഡ് ചെയ്യും എന്ന മെസേജ് കിട്ടിയതിനെ തുടർന്ന് അസ്രയെ കൂട്ടാനായി റീഗൻ എയർപോർട്ടിൽ ഹമാദ് എത്തിയിരുന്നു.
ആർമി ഹെലികോപ്ടറിലെ 3 സൈനികരും 64 വിമാനയാത്രക്കരും ഉൾപ്പെടെ 67 പേർ ദുരന്തത്തിൽ കൊല്ലപ്പെട്ടു. 41 പേരുടെ മൃതദേഹം കണ്ടെടുത്തു. 27 പേരെ തിരിച്ചറിഞ്ഞു.
Vikesh Patel and Asra Hussain Raza Indian-origin victims of the US air crash