അടിയന്തരവും പൂർണ്ണവുമായ വെടിനിർത്തൽ നിരസിച്ച് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ, യുക്രെയിൻ്റെ ഊർജ്ജ മേഖലയെ ആക്രമിക്കില്ല

യുക്രെയ്‌ന് എതിരെയുള്ള യുദ്ധത്തിൽ അടിയന്തരവും പൂർണ്ണവുമായ വെടിനിർത്തൽ നിരസിച്ച് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ. വെടിനിർത്തലിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായുള്ള ഫോൺ സംഭാഷണത്തിനിടെയാണ് പുടിൻ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ യുക്രെയിനിൻ്റെ ഊർജ്ജ മേഖലയുമായ ബന്ധപ്പെട്ട സ്ഥാപനങ്ങളെ ആക്രമിക്കില്ല എന്ന് ഉറപ്പ് നൽകുകയും ചെയ്തു.

സൗദി അറേബ്യയിൽ ട്രംപിന്റെ സംഘം അടുത്തിടെ ഉണ്ടാക്കിയ സമഗ്രമായ ഒരു മാസത്തെ വെടിനിർത്തലിൽ ഒപ്പുവെക്കാൻ പുടിൻ വിസമ്മതിച്ചു.

യുക്രെയ്‌നുള്ള വിദേശ സൈനിക സഹായവും രഹസ്യാന്വേഷണ പങ്കുവെക്കലുകളും അവസാനിച്ചാൽ മാത്രമേ സമഗ്രമായ ഒരു വെടിനിർത്തൽ ഫലപ്രദമാകൂ എന്ന് പുടിൻ പറഞ്ഞു.

മിഡിൽ ഈസ്റ്റിൽ വച്ച് സമാധാന ചർച്ചകൾ തുടരുമെന്ന് യുഎസ് – റഷ്യൻ നേതാക്കൾ അറിയിച്ചിട്ടുണ്ട്. പൂർണമല്ല എങ്കിലും ഊർജ മേഖലയെ ആക്രമണത്തിൽ നിന്ന് ഒഴിവാക്കുമെന്ന് പുടിൻ്റെ നിലപാട് സ്വാഗതാർഹമാണെന്ന് ട്രംപും ആശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ച ജിദ്ദയിൽ യുഎസ് പ്രതിനിധി സംഘം യുക്രേനിയൻ സംഘത്തെ സന്ദർശിച്ചപ്പോൾ, കര, വ്യോമ, കടൽ മേഖലകളിലുടനീളം “ഉടനടി” 30 ദിവസത്തെ വെടിനിർത്തലിനുള്ള യുഎസ് നിർദേശം അംഗീകരിക്കാൻ അവർ സമ്മർദം ചെലുത്തിയിരുന്നു.

Vladimir Putin rejects immediate and complete ceasefire says will not attack energy sector

More Stories from this section

family-dental
witywide