
രാജ്യത്തെ നടുക്കിയ കർണാടകയിലെ ആള്‍ക്കൂട്ട കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ജ. കൊന്ന യുവാവ് മലയാളിയെന്ന് സംശയം. കർണാടകയിൽ ക്രിക്കറ്റ് കളിക്കിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്ന യുവാവ് മലയാളി എന്ന സംശയമാണ് ഇപ്പോൾ പുറത്തുവരുന്നത്. മൃതദേഹം തിരിച്ചറിയാനായി ബന്ധുക്കള്‍ മംഗളൂരിലേക്ക് തിരിച്ചിട്ടുണ്ട്. ക്രിക്കറ്റ് ബാറ്റ് കൊണ്ടും സ്റ്റമ്പ് കൊണ്ടും പൊതിരെ തല്ലിയ ശേഷം യുവാവിനെ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. മര്‍ദനത്തെ തുടര്‍ന്നുണ്ടായ ആന്തരിക ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. യുവാവിന് 35നും 40നും ഇടയില്‍ പ്രായമുണ്ടെന്നാണ് സൂചന.
കര്‍ണാടകയിലെ മംഗളൂരുവിലാണ് രാജ്യത്തെ നടക്കുന്ന സംഭവമുണ്ടായത്. കുടുപ്പു എന്ന സ്ഥലത്തെ ഭത്ര കല്ലുര്‍ട്ടി ക്ഷേത്രത്തിന് സമീപത്തുള്ള മൈതാനത്ത് കഴിഞ്ഞ ദിവസം പ്രാദേശിക ക്രിക്കറ്റ് മത്സരം നടക്കവേ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊല്ലുകയായിരുന്നു. കൊലപാതകത്തിനു ശേഷം മൃതദേഹം മൈതാനത്ത് ഉപേക്ഷിച്ച് അക്രമി സംഘം രക്ഷപ്പെട്ടു.
തലയ്ക്കും ദേഹത്തും ആഴത്തില്‍ മുറിവേറ്റതാണ് മരണ കാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട് വ്യക്തമാക്കി. 35നും 40നും ഇടയില്‍ പ്രായമുള്ളയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയതായി പോലീസ് കമ്മീഷണര്‍ അറിയിച്ചു. സംഭവത്തില്‍ 19 പേര്‍ക്കെതിരെ കേസെടുത്തു. 15 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.