![](https://www.nrireporter.com/wp-content/uploads/2025/01/usflight-crash.jpg)
വാഷിംഗ്ടണ്‍ : വാഷിംഗ്ടണിനെ വിറപ്പിച്ച വ്യോമ ദുരന്തത്തില്‍ തിരച്ചില്‍ തുടരുന്നു. ഇതുവരെ 41 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന മൂന്ന് സൈനികരും ഉള്‍പ്പെടുന്നു.
ബുധനാഴ്ച രാത്രി കന്‍സാസിലെ വിചിതയില്‍ നിന്ന് 64 യാത്രക്കാരുമായി വാഷിങ്ടണിലേക്ക് വരികയായിരുന്ന അമേരിക്കന്‍ എയര്‍ലൈസിന്റെ വിമാനം സൈനിക ഹെലികോപ്ടറുമായി ആകാശത്ത് കൂട്ടിയിടിച്ച് പൊട്ടിത്തെറിച്ചു. തുടര്‍ന്ന് പോട്ടോമാക് നദിയിലേക്ക് പതിച്ചു. അപകടത്തില്‍ പെട്ട ആര്‍മിയുടെ ബ്ലാക് ഹോക്ക് ഹെലികോപ്റ്ററില്‍ 3 സൈനികരുണ്ടായിരുന്നു. വാഷിങ്ടണിലെ റൊണാള്‍ഡ് റീഗന്‍ എയര്‍പോര്‍ട്ടിലേക്ക് ലാന്‍ഡ് ചെയ്യാനായി വരികയായിരുന്നു യാത്രാ വിമാനം.
വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് ലഭിച്ചെങ്കിലും ഇതില്‍ നിന്നുള്ള വിവരങ്ങള്‍ ലഭിക്കാന്‍ ദിവസങ്ങള്‍ എടുക്കുമെന്ന് അന്വേഷണ വക്താവ് ടോഡ് ഇന്‍മാന്‍ പറഞ്ഞു. അന്വേഷണങ്ങള്‍ പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷമോ അല്ലെങ്കില്‍ അതിലും കൂടുതല്‍ സമയമോ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.