
റഷ്യയുമായുള്ള യുദ്ധം തീരുന്നത് വരെ കോട്ട് ധരിക്കില്ലെന്നത് യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കിയുടെ ശപഥമാണ്. എന്നാൽ സെലൻസ്കി വൈറ്റ് ഹൗസ് സന്ദർശിപ്പോൾ ധരിച്ച വസ്ത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. കോട്ട് ധരിക്കാത്തതിനെക്കുറിച്ച് ട്രംപ് ചോദിച്ചപ്പോൾ, അതിന് ഉചിതമായ കാരണം ഉണ്ടെന്നുള്ള മറുപടിയാണ് സെലൻസ്കി നല്‍കിയത്. ഇത് വാക്കുതര്‍ക്കത്തിനുള്ള കാരണമായും മാറിയിരുന്നു. എന്നാല്‍, .ുഎസ് സന്ദര്‍ശനത്തിൽ സെലൻസ്കി ധരിച്ച വസ്ത്രം വെറും ജാക്കറ്റ് മാത്രമല്ലെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.
സെലൻസ്കിയുടെ വസ്ത്രശൈലി സൗമ്യമായി എലിറ്റിസത്തെ എതിര്‍ക്കുന്ന തരത്തിലുമുള്ള സന്ദേശം കൈമാറുന്നതാണെന്ന് യുക്രൈൻ മാധ്യമ പ്രവർത്തകയായ ഇലിയാ പൊണോമറങ്കോ പൊളിട്ടക്കോ പറഞ്ഞു. രാജാക്കന്മാരെയും രാജ്യതലവന്മാരെയും കാണുമ്പോൾ, യുദ്ധശ്രമങ്ങളിൽ നേരിട്ട് പങ്കാളികളായ ശരാശരി യുക്രൈൻ ജനതയെ പ്രതിനിധീകരിക്കുന്ന രീതിയിലാണ് അദ്ദേഹം വസ്ത്രം ധരിക്കാറുള്ളത്. “ഏത് ശക്തരെയും കാണാൻ പോകുന്നത്, ഞാൻ എന്റെ സാധാരണ ജനങ്ങളുടെ പ്രതിനിധിയായിട്ടാണ്” എന്നാണ് സെലൻസ്കി തന്റെ വസ്ത്രശൈലിയിലൂടെ വ്യക്തമാക്കാൻ ഉദ്ദേശിക്കുന്നതെന്നും പൊണോമറങ്കോ വ്യക്തമാക്കി.
കറുത്ത വസ്ത്രശൈലി അമേരിക്കക്കാരുടെ കാഴ്ചയിൽ മോശമായി തോന്നിയെങ്കിലും, അങ്ങനെ അല്ല, സാധാരണയായി ധരിക്കുന്ന ഒലീവ്-ഗ്രീൻ പോരാട്ടവസ്ത്രങ്ങൾ ഒരു സംസ്കാര സുചകമാണെന്നും, യുദ്ധത്തിൽ നേരിട്ട് പങ്കെടുത്തവരുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നുമാണെന്നും യുക്രൈൻ മാധ്യമ പ്രവർത്തകയായ ഇലിയാ പൊണോമറങ്കോ പൊളിട്ടക്കോ വ്യക്തമാക്കി.