മാർപ്പാപ്പയുടെ മരണത്തിന് പിന്നാലെ സംഭവിക്കുന്നത് എന്തൊക്കെ? ‘സെഡെ വാക്കന്റെ’ മുതൽ പുതിയ തിരഞ്ഞെടുപ്പ് വരെ; രഹസ്യവും പരസ്യവുമായ ചടങ്ങുകൾ

മാർപാപ്പയുടെ വിയോഗ വാർത്തക്ക് പിന്നാലെ വത്തിക്കാനിലും ആഗോള കത്തോലിക്ക സഭയിലും എന്തൊക്കെ ചടങ്ങുകളാണ് നടക്കുകയെന്നത് പലർക്കും അറിയില്ല. രഹസ്യ സ്വഭാവമുള്ളതും പൊതുജനങ്ങളെ നേരിട്ട് അറിയിച്ചുകൊണ്ടുള്ളതുമായ നിരവധി ചടങ്ങുകളാണ് റോമിലും മറ്റുമായി നടക്കുക. പുരാതന കാലം മുതൽ പിന്തുടർന്ന ആചാരങ്ങൾ നിരവധിയുണ്ട്. കാലക്രമേള പരിഷ്കരണം നടന്ന ചടങ്ങുകളും കുറവല്ല.

പോപ്പിന്‍റെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കുക എന്നതാണ് അക്കൂട്ടത്തിൽ ഏറെ പ്രധാനം. ഇതിനായി പ്രത്യേക ചുമതലയുള്ള ഉദ്യോഗസ്ഥൻ വത്തിക്കാനിലുണ്ട്. കാർമലെംഗോ എന്നാണ് സ്ഥാനം അറിയപ്പെടുന്നത്. ഐറിഷ് വംശജനായ കർദ്ദിനാൾ കെവിൻ ഫാരെൽ ആണ് നിലവിലെ കാർമലെംഗോ. പാരമ്പര്യം അനുസരിച്ച് പോപ്പിന്‍റെ ഭൗതിക ശരീരം അദ്ദേഹത്തിന്‍റെ സ്വകാര്യ ചാപ്പലിലേക്കാവും ആദ്യം കൊണ്ടുപോവുക. കാർമലെംഗോ സ്ഥാനത്തിരിക്കുന്ന കർദ്ദിനാൾ ഇവിടെയെത്തും. ശേഷം കാർമലെംഗോ, പോപ്പിന്‍റെ പേര് വിളിച്ച് അദ്ദേഹത്തെ ഉണർത്താൻ ശ്രമിക്കും. പോപ്പ് പ്രതികരിക്കാതെയിരിക്കുന്നതോടെ പോപ്പിന്‍റെ ഔദ്യോഗിക മുദ്രയായ മോതിരം നശിപ്പിക്കുകയോ വികൃതമാക്കുകയോ ചെയ്യും. മുദ്രമോതിരം നശിപ്പിക്കപ്പെടുന്നതോടെ പോപ്പിന്‍റെ ഭരണകാലം അവസാനിക്കും. ഒപ്പം തന്നെ പോപ്പ് ഉപയോഗിച്ചിരുന്ന പാപ്പൽ അപ്പാർട്ട്മെന്റുകൾ സീൽ ചെയ്യും. പിന്നാലെ വത്തിക്കാനിലെ സഭാ ഭരണ സമിതിയായ കർദ്ദിനാൾസ് കോളേജിനെ കാ‍ർമലെംഗോ പോപ്പിന്‍റെ മരണ വിവരം അറിയിക്കും. അതിന് ശേഷമാണ് പോപ്പിന്‍റെ മരണം സ്ഥിരീകരിക്കുക.

പോപ്പിന്റെ മരണം സ്ഥിരീകരിച്ചാൽ പിന്നെ 9 ദിവസത്തെ ദുഃഖാചരണമുണ്ടാകും. ആഗോള കത്തോലിക്ക സഭയ്ക്ക് ബാധകമായിരിക്കും ഇത്. ഇറ്റലി സാധാരണയായി ദേശീയ ദുഃഖാചരണവും പ്രഖ്യാപിക്കും. പോപ്പിന്റെ ഭൗതിക ശരീരം ഔദ്യോഗിക വേഷം അണിയിച്ച് പൊതുദർശനത്തിനായി സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ വെക്കും. ലോക നേതാക്കളും പ്രമുഖരും ഉൾപ്പെടെയുള്ളവർ അവിടെയെത്തിയാകും പോപ്പിന് അന്ത്യാഞ്ജലി അർപ്പിക്കുക. ശേഷം വത്തിക്കാനിലും ലോകമെമ്പാടുമുള്ള കത്തോലിക്ക ദേവാലയങ്ങളിലും പോപ്പിനായി വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് വത്തിക്കാൻ “സീറ്റ് ഒഴിഞ്ഞുകിടക്കുന്നു” എന്നർത്ഥം വരുന്ന ‘സെഡെ വാക്കന്റെ’ എന്ന കാലഘട്ടത്തിലേക്ക് പ്രവേശിക്കും. ഈ കാലയളവിൽ സഭയുടെ ഭരണം താൽക്കാലികമായി കാർഡിനൽസ് കോളേജിന് കൈമാറും. പക്ഷേ ഒരു പുതിയ പോപ്പിനെ തെരഞ്ഞെടുക്കുന്നതുവരെ കാർഡിനൽസ് കോളേജിന് പ്രധാന തീരുമാനങ്ങളൊന്നും എടുക്കാൻ കഴിയില്ല.

പാപ്പയുടെ മരണശേഷം നാല് മുതൽ ആറ് ദിവസങ്ങൾക്കുള്ളിൽ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ അദ്ദേഹത്തിന്റെ ശവസംസ്‌കാരം നടക്കണം. കർദ്ദിനാൾമാരുടെ ഡീൻ ആണ് സംസ്കാര ശ്രുശ്രൂഷകൾക്ക് നേതൃത്വം നൽകേണ്ടത്. 91 വയസുള്ള ഇറ്റലിക്കാരമായ കർദ്ദിനാൾ ജിയോവനി ബാറ്റിസ്റ്റ റീ ആണ് ഇപ്പോൾ ആ സ്ഥാനത്തുള്ളത്. ശുശ്രൂഷകൾ പൂർത്തിയായ ശേഷം വത്തിക്കാൻ ഗ്രോട്ടോസിൽ, സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്ക് താഴെ ഭൂഗർഭ അറയിൽ ഉള്ള കല്ലറിയിലാണ് പോപ്പുമാരെ അടക്കം ചെയ്യുന്നത്. 2013 ൽ സ്ഥാനം ഒഴിഞ്ഞ് 2022ൽ അന്തരിച്ച മരിച്ച പോപ്പ് എമിരെറ്റിസ് ബെനഡിക്ട് പതിനാറാമൻ ഉൾപ്പെടെ ഏകദേശം 100 പോപ്പുമാരെ അടക്കം ചെയ്തിട്ടുള്ളത് അവിടെയാണ്. എന്നാൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട റോമിലെ സാന്താ മരിയ മാഗിയോർ ബസിലിക്കയാണ് തന്റെ അന്ത്യവിശ്രമ സ്ഥലമായി തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ഫ്രാൻസിസ് മാർപ്പാപ്പ 2023 ൽ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. റോമിലെത്തുന്ന വിശ്വാസികളിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ഇടമാണ് സാന്താ മരിയ മാഗിയോർ ബസിലിക്ക. അങ്ങനെയാണെങ്കിൽ ഒരു നൂറ്റാണ്ടിനിടയിൽ വത്തിക്കാന് പുറത്ത് സംസ്കരിക്കപ്പെടുന്ന ആദ്യ മാർപ്പാപ്പയാകും പോപ്പ് ഫ്രാൻസിസ്.

മൂന്ന് ലെയറുള്ള പേടകത്തിലാണ് മാർപ്പാപ്പമാരെ അടക്കം ചെയ്യാറ്. സൈപ്രെസ് തടി കൊണ്ടുള്ള ഒരു ലെയർ, സിങ്ക് കൊണ്ടുള്ള മറ്റൊരു ലെയർ, എൽമ് തടി കൊണ്ടുള്ള മൂന്നാമത്തെ ലെയർ എന്നിങ്ങനെയാണ് പേടകം നിർമ്മിക്കുന്നത്. എന്നാൽ രണ്ട് ലെയറുള്ള ശവപേടകം മതി തനിക്കെന്നും ഫ്രാൻസിസ് മാർപ്പാപ്പ വ്യക്തമാക്കിയിട്ടുണ്ട്.

പോപ്പിന്റെ സംസ്കാരത്തിന് ശേഷം മൂന്നോ നാലോ ആഴ്ചകൾക്ക് ശേഷമാകും പുതിയ പോപ്പിനെ തെരഞ്ഞെടുക്കാനുള്ള നടപടികൾ തുടങ്ങുക. വോട്ടവകാശമുള്ള കാർഡിനൽസ് കോളേജ് സിസ്റ്റൈൻ ചാപ്പലിൽ ഒത്തുകൂടും. സൈദ്ധാന്തികമായി മാമോദിസ സ്വീകരിച്ച കത്തോലിക്ക വിശ്വാസിയായ ഏതൊരു പുരുഷനും മാർപ്പാപ്പ സ്ഥാനത്തേക്ക് എത്താം. എന്നാൽ കഴിഞ്ഞ 700 വർഷമായി ‘കോളേജ് ഓഫ് കാർഡിനൽസി’ൽ നിന്നാണ് മാർപ്പാപ്പയെ തെരഞ്ഞെടുത്തിരുന്നത്. ഇതുവരെയുള്ള 266 മാർപ്പാപ്പമാരിൽ ഭൂരിപക്ഷവും യൂറോപ്പിൽ നിന്നുള്ളവരാണ്. കത്തോലിക്ക സഭയുടെ 1300 വർഷത്തെ ചരിത്രത്തിൽ ആദ്യമായി യൂറോപ്പിന് പുറത്തു നിന്നുള്ള സഭാതലവനാണ് പോപ്പ് ഫ്രാൻസിസ്. വോട്ടെടുപ്പ് ദിവസം, പ്രശസ്തമായ സിസ്റ്റൈൻ ചാപ്പൽ അടച്ചിടുകയും രഹസ്യ സത്യപ്രതിജ്ഞ ചെയ്ത ശേഷം കർദ്ദിനാൾമാരെ അകത്തേക്ക് കടത്തിവിട്ട ശേഷം പുറത്ത് നിന്ന് പൂട്ടുകയും ചെയ്യും. 80 വയസിൽ താഴെയുള്ള കർദിനാൾമാർക്ക് മാത്രമേ പേപ്പൽ വോട്ടെടുപ്പിൽ പങ്കെടുക്കാൻ അവകാശമുള്ളൂ. ഇത്തവണ 120 പേർ തങ്ങളുടെ തെരഞ്ഞെടുത്ത സ്ഥാനാർത്ഥിക്ക് രഹസ്യമായി വോട്ട് ചെയ്യും, ഒരു ബാലറ്റിൽ അവരുടെ പേര് എഴുതി അൾത്താരയ്ക്ക് മുകളിൽ ഒരു പാത്രത്തിൽ നിക്ഷേപിക്കും. ഒരു സ്ഥാനാർത്ഥിക്കും മാർപ്പാപ്പ ആകുന്നതിന് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ, വീണ്ടും മറ്റൊരു റൗണ്ട് വോട്ടെടുപ്പ് നടക്കും. പ്രതിദിനം നാല് റൗണ്ടുകൾ വരെ വോട്ടെടുപ്പ് പോകാം.

വോട്ടെടുപ്പ് പൂർത്തിയായിക്കഴിഞ്ഞാൽ ബാലറ്റുകൾ എണ്ണും. മാർപ്പാപ്പയെ തെരഞ്ഞെടുത്താലും ഇല്ലെങ്കിലും എണ്ണിയ ബാലറ്റുകൾ കത്തിച്ച് കളയും. കറുത്ത പുകയാണ് സിസ്റ്റെൻ ചാപ്പലിന്റെം പുകക്കുഴലിൽ നിന്ന് പുറത്തേക്ക് വരുന്നതെങ്കിൽ ആഗോള കത്തോലിക്ക സഭയ്ക്ക് പുതിയ മാർപ്പാപ്പയെ കിട്ടിയിട്ടില്ല എന്നർത്ഥം. മാർപ്പാപ്പയെ തെരഞ്ഞെടുത്ത് കഴ

More Stories from this section

family-dental
witywide