
വാഷിംഗ്ടണ്‍ : യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ശതകോടീശ്വരന്‍ ഇലോണ്‍ മസ്കും ചേര്‍ന്ന് നടത്തിയ ഒരു മാധ്യമ സമ്മേളനത്തിനിടെ മസ്കിന്റെ നാല് വയസ്സുള്ള മകന് സൈബറിടത്തെ തന്നിലേക്ക് തിരിച്ചു. ഫെബ്രുവരി 11 ന്, ഗവണ്മെന്റ് എഫിഷ്യന്‍സി വകുപ്പിന്റെ തലവനായ മസ്കിന്റെ റോളുമായി ബന്ധപ്പെട്ട ഒരു പുതിയ എക്സിക്യൂട്ടീവ് ഉത്തരവിനെക്കുറിച്ചുള്ള ഒരു പത്രസമ്മേളനത്തിനിടയാണ് അത് സംഭവിച്ചത്. മസ്ക് തന്റെ 4 വയസ്സുള്ള മകന് എക്സ് എ-സിയെ (അദ്ദേഹം എക്സ് എന്ന് വിളിക്കുന്നു) യും ഒപ്പം കൂട്ടി.

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മസ്ക് മറുപടി നല്കുമ്പോള്, കുഞ്ഞ് എക്സ് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് സമീപമെത്തി എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു. പെട്ടെന്നുതന്നെ അവന് എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി.
Elon Musk's son tells Trump, “You’re not the President and you need to go away” pic.twitter.com/z3e09vbXBL
— Right Wing Cope (@RightWingCope) February 13, 2025
സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായതോടെ കുഞ്ഞ് എക്സ് ട്രംപിനോട് എന്താണ് പറഞ്ഞതെന്ന ചര്‍ച്ചയായി. കുട്ടി പറഞ്ഞത് എന്തായിരിക്കുമെന്ന് ചിലര്‍ കണ്ടെത്തുകയും ചെയ്തു. ‘നിങ്ങള്‍ പ്രസിഡന്റല്ല… നിങ്ങള്‍ പോകണം’ അല്ലെങ്കില്‍ ‘നിങ്ങളുടെ വായ അടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’ എന്നാണ് കുട്ടി പറഞ്ഞതെന്നു പോലും ഓണ്‍ലൈനില്‍ പ്രചരിക്കുന്ന വ്യത്യസ്ത പോസ്റ്റുകള്‍ അവകാശപ്പെട്ടു.
I'M SCREAMINGpic.twitter.com/Q77UDXrNFZ
— chris evans (@notcapnamerica) February 12, 2025
ഇതോടെ ഇതില്പ്പിടിച്ചായി ചര്‍ച്ച. സംഭവം ഓണ്‍ലൈനില്‍ വിവാദം സൃഷ്ടിച്ചു. മിക്കവരും കൊച്ചുകുട്ടി ഇങ്ങനെ തന്നെയാണോ പറഞ്ഞതെന്ന് തര്‍ക്കിച്ചു. എന്തായാലും കുട്ടി എന്താണ് പറഞ്ഞെതെന്ന് ഇനിയും വ്യക്തമായ വിവരം ലഭ്യമല്ല. മസ്കും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.