യുപിഐക്ക് പിന്നാലെ വാട്ട്‌സ് ആപ്പും പണിമുടക്കി; ഇന്ത്യയില്‍ രാത്രി 8.10 മുതല്‍ തടസ്സം നേരിട്ടു

ന്യൂഡല്‍ഹി : വാട്‌സ് ആപ്പില്‍ സാങ്കേതിക പ്രശ്‌നം നേരിട്ടു. വാട്സ്ആപ്പില്‍ പലര്‍ക്കും സ്റ്റാറ്റസുകള്‍ ഇടാനോ, ഗ്രൂപ്പുകളില്‍ മെസേജുകള്‍ അയക്കാനോ കഴിയുന്നില്ലായിരുന്നു. രാജ്യത്ത് ഇന്ന് പകല്‍ യുപിഐ (ഡജക യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്) സേവനങ്ങള്‍ തടസപ്പെട്ടതിന് പിന്നാലെയാണ് വാട്സ്ആപ്പിലും സാങ്കേതിക പ്രശ്‌നം നേരിടുന്നത്.

ഇന്ത്യയില്‍ രാത്രി 8.10 മുതലാണ് തടസ്സം നേരിട്ടത്. ഡൗണ്‍ഡിറ്റക്റ്ററില്‍ അനേകം പരാതികള്‍ ഇത് സംബന്ധിച്ച് വാട്സ്ആപ്പ് ഉപയോക്താക്കളില്‍ നിന്ന് കഴിഞ്ഞ ഒരു മണിക്കൂറിനുള്ളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ എന്ത് പ്രശ്‌നം മൂലമാണ് വാട്സ്ആപ്പ് തകരാര്‍ നേരിട്ടതെന്ന് മെറ്റ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. തകരാറിനെക്കുറിച്ചും അധികൃതര്‍ പ്രതികരിച്ചിട്ടില്ല.

More Stories from this section

family-dental
witywide