
വാഷിംഗ്ടണ്‍: രോഗിയുടെ ക്രൂരമായ ആക്രമണത്തിന് ഇരയായ നേഴ്സിന്‍റെ മകൾ സുരക്ഷ കാര്യങ്ങളിലെ പിഴവുകളെ കുറിച്ച് ആശങ്കയുണര്‍ത്തുന്ന ചോദ്യങ്ങളുമായി രംഗത്ത്. ചൊവ്വാഴ്ച പാംസ് വെസ്റ്റ് ഹോസ്പിറ്റലിൽ ആണ് ലീല എന്ന നേഴ്സ് ഒരു രോഗിയുടെ ആക്രമണത്തിന് ഇരയായത്. എന്തിനാണ് അപകടകാരിയായ മാനസിക പ്രശ്നങ്ങളുള്ള രോഗിയെ ആദ്യം അവിടെ കൊണ്ടുവന്നതെന്നാണ് ഫിസിഷ്യൻ കൂടിയായ മകൾ ചോദിക്കുന്നത്.
“ഇന്നലെ ഉച്ചയ്ക്ക് 2 മണിക്ക് അമ്മയുടെ ഫോണിൽ നിന്ന് ഒരു കോൾ വന്നു. എന്നാല്‍ അമ്മ ആയിരുന്നില്ല സംസാരിച്ചത്. ഇതോടെ പരിഭ്രാന്തിയായി. ഒരു രോഗി അമ്മയെ ആക്രമിച്ചുവെന്നും ഉടൻ എത്തണമെന്നാണ് അറിയിക്കുകയായിരുന്നു” – മകൾ പറഞ്ഞു. താനും ഭർത്താവും രണ്ട് പിഞ്ചുകുട്ടികളും മെൽബണിൽ നിന്ന് സെൻ്റ് മേരീസ് മെഡിക്കൽ സെൻ്ററിലെ ഐസിയുവിൽ എത്തിയപ്പോൾ അമ്മയുടെ അവസ്ഥ വളരെ മോശമാണെന്ന് കണ്ടെത്തി.
പാം ബീച്ച് കൗണ്ടി ഷെരീഫ് ഓഫീസിൻ്റെ അറസ്റ്റ് റിപ്പോര്‍ട്ടിൽ 33 കാരനായ സ്റ്റീഫൻ സ്കാൻ്റിൽബറി മൂന്നാം നിലയിലെ ആശുപത്രി കിടക്കയിൽ കിടക്കുകയായിരുന്നു അയാൾ പെട്ടെന്ന് കട്ടിലിൽ നിന്ന് ചാടി 67 കാരിയായ നഴ്‌സിൻ്റെ ഉപദ്രവിക്കുകയായികുന്നു എന്നാണ് പറയുന്നത്. മുറിയിലുണ്ടായിരുന്ന മറ്റൊരാൾ സഹായം അഭ്യര്‍ത്ഥിച്ച് ഓടി. രണ്ടാമതൊരാൾ ഓടിയെത്തിയപ്പോൾ മുഷ്ടികൊണ്ട് നേഴ്സിനെ ആവർത്തിച്ച് അടിക്കുന്നതാണ് കണ്ടത്.
“താൻ പലരോടും കാര്യങ്ങൾ ചോദിച്ചു, ആർക്കും എനിക്ക് കൃത്യമായ ഉത്തരം നൽകാൻ കഴിഞ്ഞില്ല. എല്ലാവരും പറഞ്ഞു ‘ഇതൊരു ആക്രമണമായിരുന്നു, പക്ഷേ പ്രത്യേക വിവരങ്ങളൊന്നുമില്ല” – മകൾ പറയുന്നു. ഇതൊക്കെ ചെയ്തിട്ടും
അയാൾ ഹോസ്പിറ്റലിൽ നിന്ന് രക്ഷപ്പെട്ടു. അപ്പോൾ എവിടെയാണ് സുരക്ഷ, ഇത് ഒരു ആശുപത്രിയിൽ സംഭവിക്കാൻ പാടില്ലായിരുന്നുവെന്നും മകൾ പറഞ്ഞു. സ്റ്റീഫൻ സ്കാൻ്റിൽബറിക്കെതിരെ വധശ്രമക്കേസ് എടുത്തിട്ടുണ്ട്.