ആഴ്ചകളോളം മിണ്ടാതെയിരുന്ന് ഒടുവിൽ വൈറ്റ് ഹൗസ് പ്രതികരിച്ചു; ഡോജിന്റെ ഔദ്യോഗിക തലവൻ ഇലോൺ മസ്കല്ല! ഇതാ ലോകം കാത്തിരുന്ന ഉത്തരം

വാഷിം​ഗ്ടൺ: ഡോണൾഡ് ട്രംപ് പുതുതായി രുപീകരിച്ച് ഡോജിന്റെ തലവൻ ആരാണെന്ന ചോദ്യത്തിനാണ് ഉത്തരം നൽകി വൈറ്റ് ഹൗസ്. ആഴ്ചകളോളം മറുപടി നൽകാതിരുന്ന ചോദ്യത്തോടാണ് ഒടുവിൽ വൈറ്റ് ഹൗസ് പ്രതികരിച്ചിരിക്കുന്നത്. ഇലോൺ മസ്കല്ല ഡോജിന്റെ തലവനെന്നാണ് വൈറ്റ് ഹൗസ് പറയുന്നത്. മുൻ ഹെൽത്ത്കെയർ ടെക്നോളജി കൺസൾട്ടന്റ് ആമി ഗ്ലെൻസണാണ് ഡോജിന്റെ ഇടക്കാല ചെയർമാൻ.

യുഎസ് ഡിജിറ്റൽ സർവീസിൽ ഗ്ലെൻസൺ മുമ്പ് ജോലി ചെയ്തിട്ടുണ്ട്. ആദ്യ ട്രംപ് ഭരണത്തിലാണ് അവർ പ്രവർത്തിച്ചിരുന്നത്. അതേസമയം, ഡോജിന്റ ഇടക്കാല മേധാവി മാത്രമായിരിക്കും ഗ്ലെൻസണെന്നാണ് വൈറ്റ് ഹൗസ് പറയുന്നത്. കുറച്ച് കാലത്തിന് ശേഷം അവരെ പദവിയിൽ നിന്നും മാറ്റുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വില്ലീസിനാവും ഡോജ് റിപ്പോർട്ടുകൾ നൽകുക.

പാഴ്ചെലവുകളും ഉദ്യോഗസ്ഥ ദുഷ്പഭുത്വവും ഇല്ലാതാക്കുക ലക്ഷ്യമിട്ടാണ് ഡോജ് സ്ഥാപിക്കുന്നതെന്നാണ് ട്രംപ് പറഞ്ഞത്. എന്നാൽ ഡോജ് എങ്ങനെ പ്രവർത്തിക്കുമെന്നതിൽ ഇപ്പോഴും പൂർണ വ്യക്തതയില്ല. മസ്കും, വിവേക് രാമസ്വാമിയും ഒരുമിച്ച്, ഗവൺമെൻറ് ബ്യൂറോക്രസിയെ തകർക്കുകയും അധിക നിയന്ത്രണങ്ങൾ വെട്ടിക്കുറയ്ക്കുകയും പാഴ് ചെലവുകൾ ഇല്ലാതാക്കുകയും ഫെഡറൽ ഏജൻസികളെ പുനഃക്രമീകരിക്കുകയും ചെയ്ത് പുതിയ ഭരണകൂടത്തിന് വഴിയൊരുക്കുമെന്നും ട്രംപ് പറഞ്ഞു.

More Stories from this section

family-dental
witywide