വേനല്‍ച്ചൂടില്‍ ഇന്ന് ‘ആശ്വാസം’ പെയ്തിറങ്ങും; സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ, തെക്കന്‍ ജില്ലകളില്‍ കൂടുതല്‍ മഴ കിട്ടിയേക്കും

തിരുവനന്തപുരം : കടുത്ത വേനല്‍ച്ചൂടിനിടയില്‍ ഇന്ന സംസ്ഥാന വ്യാപകമായി മഴ കിട്ടിയേക്കും. തെക്കന്‍ ജില്ലകളില്‍ കൂടുതല്‍ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതോടെ, മൂന്നു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളില്‍ പരക്കെ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കുമുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

ഞായറാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരും.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദത്തിന്റെ സ്വാധീനത്തിലാണ് മഴ കനത്തത്.

More Stories from this section

family-dental
witywide