
പാലക്കാട് : പരസ്പരം വഴക്കിട്ടതോടെ ഭാര്യയെകുത്തിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. പാലക്കാട് ഉപ്പുംപാടം സ്വദേശി ചന്ദ്രികയെ (53)യാണ് ഭര്‍ത്താവ് രാജന്‍ കുത്തിക്കൊന്നത്. ശേഷം രാജന്‍ സ്വയം കുത്തുകയും ചെയ്തു. രാജനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തോലന്നൂര്‍ സ്വദേശികളായ ഇവര്‍ രണ്ടാഴ്ചയായി ഉപ്പുംപാടത്ത് വാടകയ്ക്ക് താമസിച്ചുവരുകയാണ്. മകള്‍ ശബ്ദം കേട്ട് എത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ കിടക്കുന്ന അമ്മയേയും അച്ഛനേയും കണ്ടത്. പുലര്‍ച്ചെ അഞ്ചരയോടെ ആയിരുന്നു സംഭവം. ഇതിനു മുന്‍പും ചന്ദ്രികയെ രാജന്‍ ഉപദ്രവിക്കാറുണ്ടായിരുന്നു എന്നാണ് വിവരം. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു.
Tags: