
കൽപറ്റ:രാധയുടെ ജീവനെടുത്ത നരഭോജി കടുവ ചത്തെങ്കിലും വയനാട് വന്യജീവി ആക്രമണ ഭീതി ഒഴിയുന്നില്ല. പുലിയാക്രമണ ഭീതിയാണ് ഇപ്പോൾ ശക്തമായിരിക്കുന്നത്. മുട്ടിൽ മലയിൽ പുലിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. പിണങ്ങോട് സ്വദേശി വിനീതിനാണ് പരിക്കേറ്റത്. പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം. വിനീതിനെ കൈനാട്ടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.