കല്‍പ്പറ്റ: വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം. പഞ്ചാരക്കൊല്ലി തറാട്ട് ഉന്നതിയിലെ വനംവകുപ്പ് വാച്ചറായ അച്ചപ്പന്റെ ഭാര്യ രാധ (45) ആണ് കൊല്ലപ്പെട്ടത്.
ഇന്നു രാവിലെ പതിനൊന്നു മണിയോടെ സംഭവം. രാവിലെ വനത്തോടു ചേര്‍ന്നു പരിശോധന നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘമാണു പാതി ഭക്ഷിച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
കാപ്പി പറിക്കാന്‍ സ്വകാര്യ തോട്ടത്തിലേക്കു പോയപ്പോഴായിരുന്നു ആക്രമണമെന്നാണ് വിവരം. സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ട്. മന്ത്രി ഒ.ആര്‍ കേളു അടക്കം സ്ഥലത്ത് എത്തി സ്ഥിതിഗതികള്‍ നേരിട്ട് മനസിലാക്കുന്നുണ്ട്.