
മുംബൈയിൽ ഫ്ലാറ്റിന്റെ 29–ാം നിലയിൽനിന്ന് 8 വയസ്സുകാരിയായ മകളെ എറിഞ്ഞിന് പിന്നാലെ മാതാവും ആത്മഹത്യ ചെയ്തു. പൻവേലിലെ പലാസ്പെ ഫാതായിൽ ഔറ ബിൽഡിങ്ങിൽ ബുധനാഴ്ച രാവിലെ 8നാണ് സംഭവം.
മൈഥിലി ആശിഷ് ദുഅ (35), മൈറ (8) എന്നിവരാണ് മരിച്ചത്. സിവിൽ കോൺട്രാക്ടറായി ജോലി ചെയ്യുന്ന ആശിഷ് ദുആയാണ് (41) ഭർത്താവ്. ഭാര്യ മനോദൗർബല്യത്തിന് ചികിത്സയിലായിരുന്നെന്നും കുറച്ച് ദിവസങ്ങളായി മരുന്ന് കഴിക്കുന്നതിൽ വീഴ്ച വരുത്തിയിരുന്നെന്നും ആശിഷ് ദുഅ പറഞ്ഞു.
ഇയാളെ മുറിക്കുള്ളിൽ പൂട്ടിയിട്ട ശേഷമാണ് യുവതി ബാൽക്കണിയിൽ എത്തിയതും കുഞ്ഞിനെ എറിഞ്ഞതും. ഇവർ തമ്മിൽ വഴക്കുണ്ടായോ എന്നതടക്കം അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.
മൈഥിലിയുടെ കുടുംബാംഗങ്ങളാരും ആശിഷ് ദുആയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടില്ല. ആശിഷ് പഞ്ചാബ് സ്വദേശിയും മൈഥിലി മഹാരാഷ്ട്ര സ്വദേശിയുമാണ്. 2012ലാണ് വിവാഹിതരായത്.
Woman jumps off 29th-floor flat in Panvel after throwing 8-yr-old child