വിമാനത്തിൽ യാത്രക്കാരുടെ മുന്നിൽ പൂർണ നഗ്നയായി മനോനില തെറ്റിയ സ്ത്രീ, വിമാനം ഉടൻ തിരിച്ചിറക്കി – വിഡിയോ

യുഎസിലെ ഫീനിക്സിലേക്കുള്ള സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനത്തിൽ മനോനില തെറ്റിയ ഒരു സ്ത്രീ യാത്രക്കാരുടെ മുന്നിൽ പൂർണമായും വിവസ്ത്രയായി ബഹളം വച്ചതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി. അവരെ അറസ്റ്റ് ചെയ്ത് മനോരോഗ ആശുപത്രിയിലാക്കി.

വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ടെക്സസിലെ ഹൂസ്റ്റണിലുള്ള വില്യം പി. ഹോബി വിമാനത്താവളത്തിൽ നിന്ന് അരിസോണയിലെ ഫീനിക്സിലേക്ക് പോകുകയായിരുന്നു വിമാനം. പറന്നുയർന്ന് അൽപ സമയം കഴിഞ്ഞ ഉടൻ തന്നെ ഒരു സ്ത്രീ അലറിക്കൊണ്ട് വിമാനത്തിലുടനീളം ഓടുകയും ചാടുകയും ചെയ്തു. കോക്ക്പിറ്റിൻ്റെ വാതിലിൽ ഇടിക്കുകയും കൂകിവിളിക്കുകയും ചെയ്തു. യാത്രക്കാരുടെ നേരെ തിരിഞ്ഞ് അവർ വസ്ത്രങ്ങൾ എല്ലാം ഊരിയെറിഞ്ഞു.

കൊച്ചു കുട്ടികൾ ഉൾപ്പെടെ നിരവധി യാത്രക്കാർ കണ്ടുനിൽക്കെയാണ് അവരുടെ അസാധാരണമാംവിധമുള്ള പെരുമാറ്റം ഉണ്ടായത്. വിമാനജീവനക്കാർ അവരെ ഒരു പുതപ്പ് കൊണ്ട് മൂടാൻ ശ്രമിച്ചെങ്കിൽ അവർ അത് വലിച്ചെറിയുകയും അവർക്കു നേരെ അലറുകയും ചെയ്തു. ഏതാണ്ട് 25 മിനിറ്റ് നേരം ഇവരുടെ നഗ്നത പ്രകടനം തടർന്നു . വിമാനം ഉടൻ തന്നെ തിരിച്ചിറക്കി.

അവരെ കസ്റ്റഡിയിലെടുക്കുകയും തുടർന്ന് മെഡിക്കൽ വിലയിരുത്തലിനായി ഹ്യൂസ്റ്റണിലെ ഹാരിസ് ഹെൽത്ത് ബെൻ ടൗബ് ആശുപത്രിയിലെ ന്യൂറോ സൈക്യാട്രിക് സെന്ററിലേക്ക് മാറ്റുകയും ചെയ്തു.

അവരുടെ പെരുമാറ്റ വൈകല്യത്തിന് ഇതുവരെ കുറ്റം ചുമത്തിയിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.

, “ചില പ്രത്യേക സാഹചര്യം” കാരണം ഫ്ലൈറ്റ് 733 ഗേറ്റിൽ തിരിച്ചെത്തിയതായി സൗത്ത് വെസ്റ്റ് എയർലൈൻസ് അറിയിച്ചു.

നേരത്തെ, ഓസ്‌ട്രേലിയയിലെ ഒരു വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ ഒരാൾ നഗ്നനായി ക്യാബിനിലൂടെ ഓടിയതിനെത്തുടർന്ന് പെട്ടെന്ന് വിമാനം തിരിച്ചിറക്കിയിരുന്നു. വിർജിൻ ഓസ്‌ട്രേലിയ വിമാനം പെർത്തിൽ നിന്ന് മെൽബണിലേക്ക് പോകുന്നതിനിടെയായിരുന്നു ആ സംഭവം. തുടർന്ന് അയാളെ കസ്റ്റഡിയിലെടുത്തിരുന്നു.

Woman Passenger Strips Naked In US