
പൂർണ നഗ്നയായി വിമാനത്താവളത്തിൽ യുവതിയുടെ പരാക്രമം. ടെക്സസിലെ ഡാലസ് ഫോർട്ട്‌വർത്ത് വിമാനത്താവളത്തിലായിരുന്നു സംഭവം. ആളുകളെ കടിച്ചും പെൻസിലുകൊണ്ട് കുത്തിയും യുവതി പരിക്കേൽപ്പിച്ചു. മാർച്ച് 14 ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്തുവന്നിരിക്കുകയാണ്.
Woman strips n*ked and storms through Dallas Fort Worth Airport in a huge public meltdown
— Unlimited L's (@unlimited_ls) March 27, 2025
The woman shrieked and sprinted down the concourse, leaving the frame, while no authorities were seen intervening
There were no signs of restraints, arrests, or immediate action taken by… pic.twitter.com/8y8jGfCGwq
സമാന്ത പാൽമ എന്ന യുവതിയാണ് വിമാനത്താവളത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. എട്ടുവയസ്സ് പ്രായമുള്ള മകൾക്കൊപ്പമാണിവർ വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തിനകത്ത് കയറിയശേഷം ഇവർ പരസ്യമായി വസ്ത്രമുരിഞ്ഞു.
തുടർന്ന് അവർ സുരക്ഷാ ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും പരിസരത്തെല്ലാം കയ്യിലെ കുപ്പിയിലുള്ള വെള്ളം ഒഴിക്കുകയും ചെയ്തു. ഇതിനിടെ വിമാനത്താവളത്തിലെ റെസ്റ്റോറന്റിലെ ജീവനക്കാരൻ യുവതിയെ പിടിച്ചുമാറ്റാൻ ശ്രമിച്ചപ്പോൾ താൻ വീനസ് ദേവതയാണെന്നുപറഞ്ഞ് അദ്ദേഹത്തിന്റെ തലയിലും മുഖത്തും പെൻസിലുപയോഗിച്ച് കുത്തുകയായിരുന്നു. കൂടാതെ മറ്റൊരാളുടെ കൈത്തണ്ടയിൽ കടിക്കുകയുംചെയ്തു.
യുവതിയുടെ പരാക്രമം ഇവിടംകൊണ്ടും അവസാനിച്ചില്ല. നഗ്നത മറയ്ക്കാൻ കോട്ടുമായി ഒരു യുവതി സമാന്തയെ സമീപിച്ചെങ്കിലും അവരത് തട്ടിയെടുക്കാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. വിമാനത്താവളത്തിലെ ഒരു മോണിറ്റർ തകർത്ത യുവതി തന്റെ ഫോൺ മറ്റൊരു സ്‌ക്രീനിലേക്ക് പലതവണ എറിയുകയും പിന്നീട് എമർജൻസി ഡോറിനുപിന്നിൽ ഒളിക്കുകയും ചെയ്തു.
ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ഈ സംഭവങ്ങളെല്ലാം ചുറ്റുംകൂടിയിരുന്ന പലരും മൊബൈൽ ഫോണിൽ പകർത്തുന്നുണ്ടായിരുന്നു. പരസ്പരബന്ധമില്ലാതെയാണ് കസ്റ്റഡിയിലെടുക്കുന്ന സമയത്ത് ഇവർ പോലീസിനോട് സംസാരിച്ചത്. തുടർന്ന നടത്തിയ ചോദ്യം ചെയ്യലിൽ താൻ അന്നേദിവസം മരുന്ന കഴിച്ചിരുന്നില്ലെന്നാണ് പറഞ്ഞത്. എന്നാൽ എന്ത് മരുന്നാണിതെന്ന് പോലീസ് പുറത്തുവിട്ടിട്ടില്ല. ഇവരെ ഒരു മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയിരിക്കുകയാണിപ്പോൾ.
മാരകായുധം ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് സമാന്തയ്ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് യുഎസിൽ തന്നെ ഒരു യുവതി വിമാനം പറന്നുയർന്ന ശേഷം വസ്ത്രം മുഴുവൻ ഉരിഞ്ഞെറിഞ്ഞ് വിമാനത്തിൽ പരാക്രമം കാട്ടിയിരുന്നു. തുടർന്ന് വിമാനം വേഗത്തിൽ താഴെയിറക്കി ഇവരെ അറസ്റ്റ് ചെയ്ത് മാനസിക ആരോഗ്യ കേന്ദ്രത്തിലാക്കിയിരുന്നു.