
ന്യൂഡല്‍ഹി: സ്ത്രീയെ കന്യകത്വ പരിശോധനയ്ക്ക് വിധേയയാക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. ഭാര്യക്ക് മറ്റൊരു പുരുഷനുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് കന്യകത്വ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ഒരാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അരവിന്ദ് കുമാര്‍ വര്‍മ്മയുടെ നിരീക്ഷണം.
കന്യകത്വ പരിശോധനക്ക് നിര്‍ബന്ധിക്കുന്നത് മൗലികാവകാശ ലംഘനമാണെന്നും ഹൈക്കോടതി വിധിച്ചു. കന്യകത്വ പരിശോധനയ്ക്ക് അനുമതി നല്‍കുന്നത് മൗലികാവകാശങ്ങള്‍ക്കും സ്വാഭാവിക നീതിയുടെ തത്വങ്ങള്‍ക്കും സ്ത്രീയുടെ സ്വകാര്യതക്കും എതിരായിരിക്കുമെന്ന് പറഞ്ഞ ഹൈക്കോടതി മൗലികാവകാശങ്ങളുടെ കാതലായ ആര്‍ട്ടിക്കിള്‍ 21ന്റെ ലംഘനമാണെന്നും ഊന്നിപ്പറഞ്ഞു.ന്യൂഡല്‍ഹി: സ്ത്രീയെ കന്യകത്വ പരിശോധനയ്ക്ക് വിധേയയാക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. ഭാര്യക്ക് മറ്റൊരു പുരുഷനുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് കന്യകത്വ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ഒരാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അരവിന്ദ് കുമാര്‍ വര്‍മ്മയുടെ നിരീക്ഷണം.
കന്യകത്വ പരിശോധനക്ക് നിര്‍ബന്ധിക്കുന്നത് മൗലികാവകാശ ലംഘനമാണെന്നും ഹൈക്കോടതി വിധിച്ചു. കന്യകത്വ പരിശോധനയ്ക്ക് അനുമതി നല്‍കുന്നത് മൗലികാവകാശങ്ങള്‍ക്കും സ്വാഭാവിക നീതിയുടെ തത്വങ്ങള്‍ക്കും സ്ത്രീയുടെ സ്വകാര്യതക്കും എതിരായിരിക്കുമെന്ന് പറഞ്ഞ ഹൈക്കോടതി മൗലികാവകാശങ്ങളുടെ കാതലായ ആര്‍ട്ടിക്കിള്‍ 21ന്റെ ലംഘനമാണെന്നും ഊന്നിപ്പറഞ്ഞു.