ഇല്ല, വിരമിക്കില്ല, എല്ലാം അഭ്യൂഹങ്ങള്‍…മൗനം വെടിഞ്ഞ് രോഹിത്

ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇന്ത്യയ്ക്ക് നേടിക്കൊടുത്തതിന് പിന്നാലെ, വിരമിക്കല്‍ പ്രഖ്യാപനം സംബന്ധിച്ച അഭ്യൂഹങ്ങളില്‍ മൗനം വെടിഞ്ഞ് ക്യാപ്ടന്‍ രോഹിത് ശര്‍മ്മ.

2027 ലെ ഏകദിന ലോകകപ്പ് ഇന്ത്യയുടെ അടുത്ത പ്രധാന ഏകദിന ടൂര്‍ണമെന്റ് അതിനാല്‍, രോഹിത് വിരമിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ചാമ്പ്യന്‍സ് ട്രോഫി കിരീടമണിഞ്ഞ ശേഷമുള്ള പത്രസമ്മേളനത്തില്‍ രോഹിത് ശര്‍മ്മ വിരമിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചു. തന്റെ ഭാവിയെക്കുറിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഞാന്‍ ഈ ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കാന്‍ പോകുന്നില്ല. ഭാവി പദ്ധതികളൊന്നുമില്ല, എന്താണോ സംഭവിക്കുന്നത് അതുപോലെ പോകും’ രോഹിത് ശര്‍മ്മ പറഞ്ഞു. ധാരാളം ക്രിക്കറ്റ് കളിച്ചിട്ടുള്ളവരില്‍ പോലും വീണ്ടും കളിക്കാനുള്ള ആവേശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുബായില്‍ നടന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിയുടെ ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച രോഹിത് ശര്‍മ്മ ഐസിസി ഇവന്റ് ഫൈനലില്‍ തന്റെ ആദ്യ അര്‍ദ്ധസെഞ്ച്വറി നേടിയിരുന്നു.

2024ലെ ട്വന്റ20 ലോകകപ്പില്‍ കിരീടനേട്ടത്തിനു തൊട്ടുപിന്നാലെ രോഹിത് ശര്‍മ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവരും അന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

More Stories from this section

family-dental
witywide