വാഷിങ്ടൺ: ലോകത്തേറ്റവും അധികം സ്വർണ നിക്ഷേപമുള്ളത് ചൈനയിലും സൗദിയിലുമാണെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. പാകിസ്താനിലെ ബലൂചിസ്താനിലുള്ള സ്വര്‍ണഖനിയും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണമുള്ള ഖനി പാകിസ്താനിലോ ചൈനയിലോ സൗദി അറേബ്യയിലോ അല്ലെന്നും അമേരിക്കയിലാണെന്നുമാണ് പുതിയ റിപ്പോർട്ട്.
പ്രതിവര്‍ഷം 9420 കോടി കിലോ സ്വര്‍ണം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നതാണ് വടക്കന്‍ നെവാദയിലെ സ്വര്‍ണ ഖനി. ഭൂമിക്കടിയില്‍ 10 ഖനികളാണ് ഇവിടെയുള്ളത്. തുറസായ 12 സ്വര്‍ണ ഖനികള്‍ വേറെയും. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഖനന കമ്പനിയായ ബാരിക് ഗോള്‍ഡിനാണ് ഈ ഖനിയുടെയും പ്രധാന ഓഹരി പങ്കാളിത്തം. 2019 ജുലൈയാണ് നെവാദയിലെ സ്വര്‍ണ ഖനി പ്രവര്‍ത്തനം തുടങ്ങിയത്. കനേഡിയന്‍ കമ്പനിയായ ബാരിക് ഗോള്‍ഡിന് 61.5 ശതമാനം ഓഹരിയാണുള്ളത്. ബാക്കി ന്യൂമോണ്ടിനും. ലോകത്തെ മിക്ക സ്വര്‍ണ ഖനികളും നിയന്ത്രിക്കുന്നത് ബാരിക് ഗോള്‍ഡ് ആണ്.
ലോകത്ത് ഏറ്റവും വലിയ സ്വര്‍ണ ശേഖരം കൈവശമുള്ളത് ചൈനയ്ക്കാണ്. ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ അടുത്തിടെയാണ് ഈ സ്വര്‍ണ ശേഖരം കണ്ടെത്തിയത്. 1000 മെട്രിക് ടണ്‍ ഗുണമേന്മയുള്ള സ്വര്‍ണം ഇവിടെയുണ്ട് എന്നാണ് ചൈനീസ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
world biggest gold mine in US