മത്സരത്തിനിടെ ഹൃദയാഘാതം ; ഗുസ്തി താരം വിന്‍സ് സ്റ്റീല്‍ അന്തരിച്ചു, വിടവാങ്ങിയത് ന്യൂജേഴ്‌സിയില്‍ വെച്ച്

ന്യൂജേഴ്സി : ഞായറാഴ്ച ന്യൂജേഴ്സിയില്‍ നടന്ന ഒരു മത്സരത്തിനിടെ ഉണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്ന് സ്വതന്ത്ര ഗുസ്തി താരം വിന്‍സ് സ്റ്റീല്‍ അന്തരിച്ചു. ‘ദി ജുറാസിക് ജഗ്ഗര്‍നോട്ട്’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന് 39 വയസ്സായിരുന്നു.

ന്യൂജേഴ്സിയിലെ റിഡ്ജ്ഫീല്‍ഡ് പാര്‍ക്കില്‍ നടന്ന ബ്രി കോമ്പിനേഷന്‍ റെസ്ലിംഗ് (ബിസിഡബ്ല്യു) ഇവന്റില്‍ ഫോര്‍-വേ മത്സരത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നമുണ്ടായത്. പ്രഥമ ശുശ്രൂഷ നല്‍കിയെങ്കിലും രക്ഷപെടുത്താനായില്ല. തിങ്കളാഴ്ച എക്സില്‍ ബിസിഡബ്ല്യുവാണ് അദ്ദേഹത്തിന്റെ മരണവാര്‍ത്ത സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ വിയോഗം സങ്കല്‍പ്പിക്കാനാവാത്ത നഷ്ടമാണെന്നും സംഘടന കുറിച്ചു.

More Stories from this section

family-dental
witywide