യുഎസിനെ ഞെട്ടിച്ച് യമനിലെ ഹൂത്തികള്‍; എഫ് 16 യുദ്ധവിമാനത്തിന് നേരെ സാം മിസൈലുകള്‍ അയച്ചതായി റിപ്പോർട്ട്

വാഷിംഗ്ടൺ: യുഎസ് സൈന്യത്തിന്റെ എഫ്-16 ഫൈറ്റര്‍ ജെറ്റിനും എംക്യു-9 റീപ്പര്‍ ഡ്രോണിനും നേരെ യെമനിലെ ഹൂത്തികള്‍ സര്‍ഫസ് ടു എയര്‍മിസൈലുകള്‍ വിക്ഷേപിച്ചതായി റിപ്പോർട്ട്. ഫെബ്രുവരി 19ന് ചെങ്കടലിന് മുകളില്‍ വച്ചാണ് ആക്രമണം നടത്തിയതെന്നാണ് യുഎസ് മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ. ഇതോടെ യുദ്ധവിമാനവും ഡ്രോണും താവളത്തിലേക്ക് മടങ്ങി.

ഹൂത്തികള്‍ തങ്ങളുടെ ആയുധശേഷി വര്‍ധിപ്പിക്കുന്നതിന്റെ തെളിവാണ് ഇതെന്ന് യുഎസ് അധികൃതര്‍ സംശയിക്കുന്നു. ഇത് ആദ്യമായാണ് സര്‍ഫസ് ടു എയര്‍ (സാം) മിസൈലുകള്‍ ഹൂത്തികള്‍ യുഎസിന്റെ എഫ്-16 യുദ്ധവിമാനത്തിന് നേരെ അയക്കുന്നത്.

More Stories from this section

family-dental
witywide