ഗോരഖ്പൂര്‍: മദ്യപാനികളായ ഭര്ത്താക്കന്മാരുമായുള്ള ജീവിതം മടുത്തതോടെ അവരെ ഉപേക്ഷിച്ച് പരസ്പരം വിവാഹം കഴിച്ച് യുവതികള്‍. വ്യാഴാഴ്ച വൈകുന്നേരം ഉത്തര്‍പ്രദേശിലെ ദിയോറിയയിലെ ചോട്ടി കാശി എന്നും അറിയപ്പെടുന്ന ശിവക്ഷേത്രത്തില്‍ വെച്ചാണ് കവിത, ഗുഞ്ച എന്നീ യുവതികള്‍ വിവാഹിതരായത്.
ഇന്‍സ്റ്റാഗ്രാമിലൂടെയാണ് യുവതികള്‍ പരിചയപ്പെടുന്നത്. ജീവിത സാഹചര്യങ്ങള്‍ പങ്കുവെച്ചതോടെയാണ് തങ്ങള്‍ അടുത്തതതെന്ന് അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യുവതികളുടെ ഭര്ത്താക്കന്മാര് മദ്യപാനികളായിരുന്നുവെന്നും ഇവരില്‍ നിന്നും ഗാര്‍ഹിക പീഡനം സഹിച്ചുവെന്നും അവര്‍ പറയുന്നു.
വിവാഹ ചടങ്ങില്‍ ഗുഞ്ച വരനായി കവിതയ്ക്ക് സിന്ദൂരം ചാര്‍ത്തുകയും ചെയ്തു. ഞങ്ങളുടെ ഭര്ത്താക്കന്മാരുടെ മദ്യപാനവും മോശം പെരുമാറ്റവും ഞങ്ങളെ വേദനിപ്പിച്ചു. ഇത് സമാധാനത്തിന്റെയും സ്നേഹത്തിന്റെയും പുതിയ ജീവിതം തിരഞ്ഞെടുക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചു. ഗോരഖ്പൂരില്‍ ദമ്പതികളായി താമസിക്കാനും ജോലിചെയ്ത് ജീവിക്കാനും ഞങ്ങള്‍ തീരുമാനിച്ചു’, ഗുഞ്ച പറഞ്ഞു.