‘ഒരു വനിത മാത്രം, മുസ്ലിമായി സുപ്രീം ലീഡറുടെ മരുമകൻ, ഹൗ എന്തൊരു തുല്യ നീതി! ബിജെപി സംസ്ഥാന കമ്മിറ്റി പോലെ തന്നെ’, സിപിഎമ്മിനെ വിമർശിച്ച് ഫാത്തിമ തഹ്ലിയ

സി പി എം സംസ്ഥാന സമ്മേളനത്തിൽ തിരഞ്ഞെടുത്ത പുതിയ 89 അംഗ കമ്മിറ്റിയേയും 17 അംഗ സംസ്ഥാന സെക്രട്ടറിയറ്റിനെയും രൂക്ഷമായി വിമര്‍ശിച്ച് യൂത്ത് ലീഗ് നേതാവ് ഫാത്തിമ തഹ്ലിയ. 17 അംഗ സെക്രട്ടറിയേറ്റില്‍ ഒരു സ്ത്രീ മാത്രമെന്ന് ചൂണ്ടിക്കാട്ടി ‘ഹൗ.. എന്തൊരു തുല്യനീതി? എന്തൊരു സ്ത്രീ പ്രാതിനിധ്യം. വിസ്മയം തന്നെ’ എന്നായിരുന്നു പരിഹാസം. മുസ്ലിം വിഭാഗത്തില്‍ നിന്ന് ഒരാള്‍ മാത്രം, അതും സുപ്രീം ലീഡറുടെ മരുമകനെന്നും ഫാത്തിമ ഫേസ്ബുക്ക്‌ കുറിപ്പിലൂടെ പരിഹസിച്ചു. ആകെ ന്യൂനപക്ഷ വിഭാഗക്കാര്‍ മൂന്ന് പേര്‍ മാത്രം. ഇതിപ്പോ ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റി പോലെ തന്നെയുണ്ടെന്നും ഫാത്തിമ ഫേസ്ബുക്ക് കുറിപ്പിലൂടെ താരതമ്യം ചെയ്തു.

കുറിപ്പ് പൂർണരൂപത്തിൽ

17 അംഗ സെക്രട്ടറിയേറ്റിൽ ഒരു സ്ത്രീ മാത്രം. ( ഹൗ.. എന്തൊരു തുല്യനീതി? എന്തൊരു സ്ത്രീ പ്രാതിനിധ്യം. വിസ്മയം തന്നെ. മറ്റ് പാർട്ടികൾ കണ്ട് പഠിക്കണം.)മുസ്ലിം വിഭാഗത്തിൽ നിന്ന് ഒരാൾ മാത്രം.( അതും സുപ്രീം ലീഡറുടെ മരുമകൻ )ആകെ ന്യൂനപക്ഷ വിഭാഗക്കാർ മൂന്ന് പേർ മാത്രം. ( ഇതിപ്പോ ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റി പോലെ തന്നെയുണ്ട്. )

Also Read

More Stories from this section

family-dental
witywide