വധശ്രമ കേസിൽ ജയിലിലായ യൂട്യൂബർ ‘മണവാളന്‍റെ’ മുടി മുറിപ്പിച്ചു, പിന്നാലെ അസ്വസ്ഥത; മാനസികാരോഗ്യ കേന്ദ്രത്തിലാക്കി

തൃശൂർ: തൃശൂരിലെ വധശ്രമ കേസിൽ റിമാൻഡിൽ കഴിയുന്ന മണവാളൻ എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബർ മുഹമ്മദ് ഷഹിൻ ഷായുടെ മുടി മുറിപ്പിച്ചു. തൃശൂർ ജില്ലാ ജയില്‍ അധികൃതരാണ് ‘മണവാളന്‍റെ’ മുടി മുറിപ്പിച്ചത്. എന്നാൽ മുടി മുറിച്ചതിനെ തുടർന്ന് അസ്വസ്ഥത പ്രകടിപ്പിച്ച ഷഹിന്‍ ഷായെ തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം ജയിൽ ചട്ടപ്രകാരമാണ് മുടിമുറിപ്പിച്ചതെന്നാണ് സൂപ്രണ്ട് അറിയിച്ചത്.

തൃശൂര്‍ കേരളവര്‍മ്മ കോളജിലെ വിദ്യാര്‍ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ഷഹിന്‍ ഷാ പിടിയിലായത്. കോളജിന്‍റെ പരിസരത്ത് ഷഹീൻ ഷായും സുഹൃത്തുക്കളും പരസ്യമായി മദ്യപിച്ചിച്ചുന്നു. ഇത് ചോദ്യം ചെയ്ത വിദ്യാർഥികളെ പിൻതുടർന്ന് വാഹനമിടിച്ച് കൊലപ്പെടുത്താനായിരുന്നു ശ്രമം.

ഏപ്രിൽ 19 നായിരുന്നു സംഭവം. തുടര്‍ന്ന് 10 മാസമായി ഒളിവിലായിരുന്ന യുവാവിനെ കുടകിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കുടകില്‍ നല്ല ക്ലൈമറ്റായതിനാല്‍ ട്രിപ്പ് പോയതാണെന്നായിരുന്നു പൊലീസ് സ്റ്റേഷനിൽ വച്ച് മണവാളന്‍ പരിഹാസത്തോടെ പറഞ്ഞത്. ജില്ലാ ജയിലില്‍ പ്രവേശിക്കും മുൻപ് റീല്‍സെടുത്തും മണവാളനും സംഘവും ആഘോഷിച്ചിരുന്നു.

More Stories from this section

family-dental
witywide