
ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ മറ്റ് യൂറോപ്യൻ നേതാക്കളുമായി ഞായറാഴ്ച സംഘടിപ്പിക്കുന്ന ഒരു ഉച്ചകോടിക്ക് മുന്നോടിയായി സെലെൻസ്‌കി ശനിയാഴ്ച ലണ്ടനിൽ എത്തി. ഡൗണിംഗ് സ്ട്രീറ്റിൽ വെച്ച് ഇരുവരും കൂടിക്കാഴ്ച നടത്തി. യുകെയിലെ ജനങ്ങളുടെ പൂർണ പിന്തുണ സെലെൻസ്‌കിക്ക് കെയർ സ്റ്റാർമർ വാഗ്ദാനം ചെയ്തു. മിക്ക നാറ്റോ അംഗരാജ്യങ്ങളും ഓസ്ട്രേലിയ തുടങ്ങിയ അമേരിക്കൻ സഖ്യരാജ്യങ്ങളും യുക്രെയ്നിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഫ്രാൻസ്, ജർമ്മനി, ഡെൻമാർക്ക്, ഇറ്റലി, നെതർലാൻഡ്‌സ്, നോർവേ, പോളണ്ട്, സ്‌പെയിൻ, തുർക്കി, ഫിൻലാൻഡ്, സ്വീഡൻ, ചെക്കിയ, റൊമാനിയ എന്നീ രാജ്യങ്ങളിലെ നേതാക്കളും നാറ്റോ സെക്രട്ടറി ജനറൽ, യൂറോപ്യൻ കമ്മീഷൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റുമാരും ഉച്ചകോടിയിൽ പങ്കെടുക്കും.
യുക്രേനിയൻ സൈനിക സാധനങ്ങൾക്കായി 2.26 ബില്യൺ പൗണ്ട് വായ്പ നൽകുമെന്നും സ്റ്റാമർ അറിയിച്ചു.
റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ചും വിശാലമായ യൂറോപ്യൻ പ്രതിരോധത്തെക്കുറിച്ചും ഞായറാഴ്ച യൂറോപ്യൻ നേതാക്കൾ ഉച്ചകോടിയിൽ ചർച്ച നടത്തും. അതേസമയം സെലെൻസ്‌കി ചാൾസ് മൂന്നാമൻ രാജാവുമായി കൂടിക്കാഴ്ച നടത്തും.
സെലെൻസ്‌കിയല്ല, പുടിനാണ് മൂന്നാം ലോകമഹായുദ്ധത്തിനായി കളമൊരുക്കുന്നത് എന്ന് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോ പറഞ്ഞു.
ഓവൽ ഓഫീസിൽ സെലെൻസ്‌കിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ട്രംപിന്റെ പെരുമാറ്റത്തെ ജർമ്മൻ പ്രസിഡന്റ് ഫ്രാങ്ക്-വാൾട്ടർ സ്റ്റെയ്ൻമിയർ അസാധാരണമാംവിധം രൂക്ഷമായി വിമർശിച്ചു.
ട്രംപും സെലെൻസ്‌കിയും തമ്മിലുള്ള വെള്ളിയാഴ്ചത്തെ ഓവൽ ഓഫീസിലെ സംഘർഷത്തെ കൈവിന്റെ “പൂർണ്ണമായ രാഷ്ട്രീയ, നയതന്ത്ര പരാജയം” എന്നാണ് റഷ്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് വിശേഷിപ്പിച്ചത്.
ട്രംപും സെലെൻസ്‌കിയും തമ്മിൽ വൈറ്റ് ഹൗസിൽ നടന്ന ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കൂടിക്കാഴ്ചയുടെ അലസിപ്പിരിഞ്ഞതോടെ, യുദ്ധം അവസാനിപ്പിക്കാൻ യുഎസിനു കഴിയുമെന്ന പ്രതീക്ഷ യുക്രെയ്ൻ അവസാനിപ്പിച്ചിരിക്കുകയാണ്.
യുഎസ് ഇല്ലെങ്കിൽ നാറ്റോ പാടുപെടും; നാറ്റോ സൈനിക ബജറ്റിന്റെ 22% നൽകുന്നത് യുഎസ് ഇനി ഒരു ധാരണയിലെത്തുന്നതു വരെ യുക്രെയ്നിന് അമേരിക്കൻ സഹായം ലഭിക്കുമോ എന്ന കാര്യം സംശയമാണ്.
പക്ഷേ, അമേരിക്കയില്ലാത്ത നാറ്റോയ്ക്ക് യുക്രെയ്ൻ പോരാട്ടം മുന്നോട്ടുകൊണ്ടുപോകാൻ ബുദ്ധിമുട്ടാകും. നാറ്റോയുടെ 4.1 ബില്യൻ (410 കോടി) ഡോളർ സൈനികബജറ്റിന്റെ 22% യുഎസ് ആണ് നൽകുന്നത്. കഴിഞ്ഞ 3 കൊല്ലത്തെ പോരാട്ടത്തിനു നാറ്റോ രാജ്യങ്ങൾ 26,700 കോടി യൂറോ ആണ് യുക്രെയ്നിനു സൈനികവും അല്ലാതെയുമുള്ള സഹായമായി നൽകിയത്. അതിൽ പകുതി മാത്രമാണ് യൂറോപ്യൻ രാജ്യങ്ങളുടെ സംഭാവന. ബാക്കി അമേരിക്കയും മറ്റ് ലോകരാജ്യങ്ങളും നൽകിയതാണ്. ചുരുക്കത്തിൽ യുക്രെയ്നിനെ അല്ലെങ്കിൽ സെലെൻസ്കിയെ സംരക്ഷിക്കുക എന്നത് യൂറോപ്പിന്റെ തലയിൽ കെട്ടിവയ്ക്കുകയാണു ട്രംപ് ചെയ്തിരിക്കുന്നത്.
നാറ്റോ അംഗത്വമില്ലെങ്കിൽ പിന്നെ യുക്രെയ്നിന് എന്തു സുരക്ഷാ ഉറപ്പാണ് യുഎസ് നൽകുക എന്ന സെലെൻസ്കിയുടെ ചോദ്യത്തിന് അമേരിക്കൻ കമ്പനികൾ യുക്രെയ്നിൽ ബിസിനസ് നടത്തുന്നിടത്തോളം യുക്രെയ്ൻ സുരക്ഷിതമായിരിക്കും എന്ന സന്ദേശമാണു ട്രംപ് നൽകുന്നത്.
ഏതായാലും വെട്ടിലായത് യുക്രെയ്നും യൂറോപ്യൻ രാജ്യങ്ങളുമാണ്. ഇതിനകം 35,000 കോടി ഡോളർ സഹായം യുഎസ് നൽകിയെന്നു വാഗ്വാദത്തിനിടയിൽ വിളിച്ചുപറഞ്ഞതും യുക്രെയ്ൻ നാറ്റോയിലെ അംഗത്വത്തിനുവേണ്ടി ശ്രമിക്കേണ്ടെന്നു കഴിഞ്ഞദിവസം പറഞ്ഞതും ട്രംപിന്റെ ഉദ്ദേശ്യം വ്യക്തമാക്കുന്നു. റഷ്യൻ ഭീഷണിയിൽനിന്നു മോചനം നേടുന്നതിനാണു സെലെൻസ്കി യൂറോപ്യൻ സുരക്ഷാസഖ്യമായ നാറ്റോയിൽ അംഗത്വം ആവശ്യപ്പെട്ടത്. അതു തടയുക എന്നതായിരുന്നു യുക്രെയ്ൻ ആക്രമിക്കാൻ റഷ്യ ഒരു കാരണമായി പറഞ്ഞിരുന്നതും. റഷ്യൻ ഭരണാധികാരി വ്ലാഡിമിർ പുട്ടിനുമായി ധാരണയുണ്ടാക്കി യുക്രെയ്നിലെ ഡോൺബസ് പ്രദേശം റഷ്യയ്ക്കു വിട്ടുകൊടുത്തുകൊണ്ട്, ബാക്കിപ്രദേശത്തു യുക്രെയ്നിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യാതെ അമേരിക്കൻ കമ്പനികൾക്കു ധാതുഖനനം ചെയ്യാനുള്ള കരാറുകൾ നേടിയെടുക്കുകയായിരുന്നു ട്രംപിന്റെ ഉദ്ദേശ്യമെന്നാണ് കരുതുന്നത്. നാറ്റോ അംഗത്വമില്ലെങ്കിൽ പിന്നെ യുക്രെയ്നിന് എന്തു സുരക്ഷാ ഉറപ്പാണ് യുഎസ് നൽകുക എന്ന സെലെൻസ്കിയുടെ ചോദ്യത്തിന് അമേരിക്കൻ കമ്പനികൾ യുക്രെയ്നിൽ ബിസിനസ് നടത്തുന്നിടത്തോളം യുക്രെയ്ൻ സുരക്ഷിതമായിരിക്കും എന്ന സന്ദേശമാണു ട്രംപ് നൽകുന്നത്.
Zelensky arrived in London straight from the US for European Summit