
ന്യൂഡല്‍ഹി : ബുധനാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന സൗദി അറേബ്യ സന്ദര്‍ശനം മാര്‍ച്ച് 10 വരെ മാറ്റിവച്ചതായി യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി ചൊവ്വാഴ്ച പറഞ്ഞു. യുക്രെയ്നിന്റെ പങ്കാളിത്തമില്ലാതെ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് യു.എസും റഷ്യയും സൗദിയില്‍ ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് തീരുമാനം. യുക്രെയ്നെ ഉള്‍പ്പെടുത്താതെ നടത്തിയ ചര്‍ച്ചയിലെ ഒരു തീരുമാനവും നടക്കില്ലെന്നാണ് സെലെന്‍സ്‌കി പറഞ്ഞത്.
നീതിപൂര്‍വകമായ സമാധാനം ഉറപ്പാക്കുന്നതിന് ചര്‍ച്ചകളില്‍ അമേരിക്ക, യുക്രെയ്ന്‍, യൂറോപ്പ് എന്നിവയുടെ പങ്കാളിത്തം ആവശ്യമാണെന്നും സെലെന്‍സ്‌കി പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
‘ഞങ്ങളുടെ പിന്നില്‍ നിന്ന് ആരും ഒന്നും തീരുമാനിക്കരുതെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു… യുക്രെയ്‌നിലെ യുദ്ധം എങ്ങനെ അവസാനിപ്പിക്കണമെന്ന് യുക്രെയ്‌നില്ലാതെ ഒരു തീരുമാനവും എടുക്കാന്‍ കഴിയില്ല’ – സെലെന്‍സ്‌കി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.