കൈവ്: മൂന്ന് വര്‍ഷമായി തുടരുന്ന റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയുടെ വ്ളാഡിമിര്‍ പുടിനുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ സമ്മതിക്കുമെന്ന് യുക്രെയ്ന്‍ നേതാവ് വോളോഡിമര്‍ സെലെന്‍സ്‌കി. സെലെന്‍സ്‌കിയുമായി ബ്രിട്ടീഷ് പത്രപ്രവര്‍ത്തകന്‍ പിയേഴ്‌സ് മോര്‍ഗന്‍ നടത്തിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
പുടിനുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ തയ്യാറാണോ എന്ന് ചോദിച്ചപ്പോള്‍, യുക്രെയ്‌നിലെ പൗരന്മാര്‍ക്ക് സമാധാനം നല്‍കാനും ആളുകളെ നഷ്ടപ്പെടുത്താതിരിക്കാനും കഴിയുന്ന ഒരേയൊരു വഴിയാണെങ്കില്‍, തീര്‍ച്ചയായും ഞങ്ങള്‍ തയ്യാറാകുമെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. ചര്‍ച്ചയില്‍ മറ്റ് പങ്കാളികളുടെയും സാന്നിധ്യം അദ്ദേഹം ആവശ്യപ്പെടുമെന്നും കൂട്ടിച്ചേര്‍ത്തു.