
മൊബൈല്‍ പേയ്മെന്റ് ആപ്പ് Zelle ഇനി ഉപയോക്താക്കളെ പണ കൈമാറ്റത്തിന് അനുവദിക്കില്ല. ആപ്പ് വഴി പണം അയയ്ക്കാനും സ്വീകരിക്കാനും അനുവദിക്കുന്നില്ലെങ്കിലും പ്ലാറ്റ്ഫോമിന്റെ മറ്റ് സേവനങ്ങള്‍ തുടര്‍ന്നും ലഭ്യമാണ്. മൊബൈല്‍ ആപ്പ് വഴി പണം കൈമാറാനുള്ള സേവനം ചൊവ്വാഴ്ച മുതല്‍ ലഭ്യമല്ലാതായിട്ടുണ്ട്. Zelle വെബ്സൈറ്റ് പറയുന്നതനുസരിച്ച്, യുഎസിലെ അവരുടെ വെബ്സൈറ്റുകളിലൂടെയോ മൊബൈല്‍ ആപ്പുകളിലൂടെയോ പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്ന ‘2,200-ലധികം ബാങ്കുകളും ക്രെഡിറ്റ് യൂണിയനുകളും’ വഴി മാത്രമേ Zelle ലഭ്യമാകൂ. Zelle ഇടപാടുകളുടെ ചെറിയ മാത്രമേ ആപ്പ് വഴി നടത്തിയിട്ടുള്ളൂ എന്നതിനാലാണ് ഈ തീരുമാനം വന്നതെന്ന് കമ്പനി 2024 ഒക്ടോബറില്‍ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍, Zelle വഴിയുള്ള ‘വ്യാപകമായ വഞ്ചന’യില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടതിന് യുഎസ് കണ്‍സ്യൂമര്‍ ഫിനാന്‍ഷ്യല്‍ പ്രൊട്ടക്ഷന്‍ ബ്യൂറോ JPMorgan Chase, Bank of America and Wells Fargo എന്നിവയ്ക്കെതിരെ കേസ് ഫയല്‍ ചെയ്തു. ഉപഭോക്താക്കള്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ 870 മില്യണ്‍ ഡോളറിലധികം നഷ്ടം വരുത്തിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ ബാങ്കുകള്‍ ഫെഡറല്‍ നിയമം ലംഘിച്ചുവെന്ന് യുഎസ് കണ്‍സ്യൂമര്‍ ഫിനാന്‍ഷ്യല്‍ പ്രൊട്ടക്ഷന്‍ ബ്യൂറോ അവകാശപ്പെട്ടു.
എന്നാലിതിന് മറുപടിയായി, കമ്പനിക്കെതിരായ ‘ആക്രമണങ്ങള്‍’ ‘നിയമപരമായും വസ്തുതാപരമായും ശരിയെല്ലെന്ന് കാട്ടി Zelle രംഗത്തെത്തി. കേസ് മാര്‍ച്ചില്‍ പിന്‍വലിക്കുകയും ചെയ്തു.
2017-ല്‍ സ്ഥാപിതമായ Zelle, രണ്ട് ഉപയോക്താക്കള്‍ ഒരേ ബാങ്ക് ഉപയോഗിക്കുന്നില്ലെങ്കില്‍ പോലും, അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം അയയ്ക്കാനും സ്വീകരിക്കാനും ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു ഡിജിറ്റല്‍ പേയ്മെന്റ് നെറ്റ്വര്‍ക്കാണ്. Zelle ഉപയോഗിക്കുന്നതിന്, ഉപയോക്താക്കള്‍ ഇപ്പോള്‍ അവരുടെ മൊബൈല്‍ ആപ്പുകളോ വെബ്സൈറ്റുകളോ വഴി Zelle വാഗ്ദാനം ചെയ്യുന്ന 2,200-ലധികം ബാങ്കുകളിലോ ക്രെഡിറ്റ് യൂണിയനുകളിലോ ഒന്നില്‍ ചേരണം. ഏതൊക്കെ ബാങ്കുകളും ക്രെഡിറ്റ് യൂണിയനുകളും Zelle വാഗ്ദാനം ചെയ്യുന്നു എന്ന വിവരം http://enroll.zellepay.com ല്‍ ലഭ്യമാണ്.